eastern-house

അടിമാലി: കാൽ നൂറ്റാണ്ടായി സ്വന്ത മായി വീടില്ലാതിരുന്ന വട്ടപ്പറമ്പിൽ, മേരി തോമസ്സിന് സഹായഹസ്തവുവായി ഈസ്റ്റേൺ കോണ്ടിമെന്റസ്. ഭർത്താവ് തോമസ്സ് ഒരു വർഷം മുൻപ് കാൻസർ രോഗബാധിതനായി മരിച്ചു പോയി. തുടർന്ന് മേരിയും രണ്ട് കുട്ടികളും കയറിക്കിടക്കാൻ ഒരിടമില്ലാതെ പഞ്ചായത്തിനെ സമീപച്ചെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വീട് ലഭിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കാത്ത വിവരം അറിഞ്ഞ് ഇസ്റ്റേൺ കോണ്ടിമെന്റസ് സ്ഥലവും വീടും മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗഷനിൽ നിർമ്മിച്ച് നൽകുകയായിരുന്നു. 6.5 ലക്ഷം രൂപ ചെലവിൽ രണ്ട് കിടപ്പുമുറി അടുക്കള ഹാൾ എല്ലാ സൗകര്യങ്ങളോടുകൂടിയ വീടിന് ഉടമയായത്.ഇന്നെലെ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് വീടിന്റെ താക്കോൽ കൈമാറി. ഇതോടൊപ്പം ഭർത്താവ് മരിച്ച തുമ്പോളത്ത് സുഹറ ബഷീറിനും സഹായവുമായി ഈസ്റ്റേൺ എത്തുകയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ തമ്പി ജോർജ്. അച്ചാമ്മ തോമസ്സ്, മക്കാർ ബാവ ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം.ബേബി, ഈസ്റ്റേൺ പ്രതിനിധി എസ്.മുഹമ്മദ്, അനസ് ഇബ്രാഹിം, ബിനു സ്‌കറിയ, ബാബു പി. കുര്യാക്കോസ്, കുര്യാച്ചൻ, പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ എന്നിവർ പങ്കെടുത്തു.