അടിമാലി. ഓണവിപണി ലക്ഷ്യമാക്കി ചിപ്‌സ് അണിയറയിൽ ഒരുങ്ങുന്നു. ഓണ വിഭവങ്ങളിൽ ഒഴിച്ചുകൂടാനവത്തതാണ് എത്തക്കാ കൊണ്ടുള്ള ചിപ്‌സും ശർക്കരവരട്ടിയും. കളർ ചേർക്കാത്ത ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചിപ്‌സിന് ഏറെ പ്രിയം. കൊവിഡ് കാലമായതിനാൽ എത്തക്കായുടെ വിലക്കുറവ് വിപണിയെ സജീവമാക്കുന്നുണ്ട്. എങ്കിലും ഒരു കിലോ ചിപ്‌സിന് 400 രൂപ വരെ വിലയാണ് ഇപ്പോൾ വിപണിയിൽ. എന്നാൽ വാഹനങ്ങളിലും മറ്റും 200 രൂപ വിലയിൽ ചിപ്‌സ് വഴിയോര കച്ചവടവും നടക്കുന്നുണ്ട്.