വൈക്കം: കൊതവറ ശ്രീനാരായണ ഗുരുകൃപ സ്വയം സഹായ സംഘത്തിന്റെ കുടിൽ വ്യവസായ യൂണിറ്റ് നിർമ്മിച്ച ഗുരുകൃപ അഗർബത്തിയുടെ വിപണന ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് നിർവഹിച്ചു. ഉല്ലല ഓംകാരേശ്വര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ അക്കരപ്പാടം ഓംകാരേശ്വരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രം സെക്രട്ടറി എം.ആർ രതീഷിന് ഉൽപ്പന്നം കൈമാറി. ചെയർമാൻ കെ.വി പ്രസന്നൻ,രമേശ് പി.ദാസ്,കെ.വി പ്രകാശൻ,തങ്കമ്മ മോഹനൻ, പ്രീജു,പി.പി സന്തോഷ്, വി.വേലായുധൻ,പി.ടി നടരാജൻ, പി.വി വിവേക്,എൻ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.