വൈക്കം: ജല അതോറിറ്റിയുടെ അയ്യർ കുളങ്ങരയിലെ സ്ഥലത്ത് ലൈഫ്മിഷൻ പദ്ധതിയുടെ ഫ്‌ളാറ്റ് നിർമ്മിക്കാനുള്ള നീക്കം നിർത്തിവെയ്ക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.അബ്ദുൾ സലാം റാവൂത്തർ ആവശ്യപ്പെട്ടു. നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പദ്ധതി സ്ഥാപിക്കുന്നതിനാണ് സ്ഥലമുടമ മുമ്പ് ജല അതോറിറ്റിറിക്ക് സ്ഥലം വിട്ടു നൽകിയത്. അങ്ങനെയുള്ള സ്ഥലത്ത് മറ്റ് തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇവിടെ വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റ് നിർമ്മിച്ച് നഗരത്തിലെ കുടിവെള്ള വിതരണം സുഗമമാക്കണം. ഫ്‌ളാറ്റിലെ ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നതിലും, കരാറുകാരനെ തിരഞ്ഞെടുത്തതും സുതാര്യമല്ലെന്നും അബ്ദുൾ സലാം റാവുത്തർ ആരോപിച്ചു.