chass
ചാസ് ഖാദിയുടെ പുതിയ സംരംഭമായ മഞ്ഞൾ തേനിന്റെ വിപണനോദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിയ്ക്കലിന് നൽകി നിർവ്വഹിക്കുന്നു.

ചങ്ങനാശേരി: ചങ്ങനാശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ മഞ്ഞൾ തേൻ വിപണിയിലെത്തി. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ കൂടിയ യോഗത്തിൽ സഹായമെത്രാൻ മാർ തോമസ് തറയിൽ വിപണനം ഉദ്ഘാടനം ചെയ്തു. ചാസ് പ്രസിഡന്റും അതിരൂപതാ വികാരി ജനറാളുമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിയ്ക്കൽ, അസി. ഡയറക്ടർ ഫാ. ജോർജ്ജ് മാന്തുരുത്തിൽ, ഫാ. തോമസ് കുളത്തുങ്കൽ, ചാസ് ഖാദി ജനറൽ മാനേജർ ജോൺ സക്കറിയാസ്, ചാസ് ഹണി മിഷൻ കോർഡിനേറ്റർ ജസിംസ് കുഴിക്കാട്ട് എന്നിവർ പങ്കെടുത്തു. കോട്ടയം,ചങ്ങനാശ്ശേരി, മല്ലപ്പള്ളി, പള്ളിക്കുട്ടുമ്മ എന്നിവിടങ്ങളിലുള്ള ചാസ് ഖാദി ഷോറൂമുകളിൽ മഞ്ഞൾതേൻ ലഭ്യമാണെന്ന് ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിയ്ക്കൽ പറ‌ഞ്ഞു. ഓണം ഖാദി ഫെസ്റ്റിനോട് അനുബന്ധിച്ച് ചാസ് ഖാദി ഷോറൂമുകളിൽ ഖാദി ഉല്പ്പന്നങ്ങൾക്ക് ആഗസ്റ്റ് 30 വരെ 30 % ഗവ. റിബേറ്റും സർക്കാർ അർദ്ധ-സർക്കാർ, കോർപ്പറേറ്റ് ജീവനക്കാർക്ക് 50,000 രൂപ വരെ തവണവ്യവസ്ഥയിലും ഉല്പ്പന്നങ്ങൾ ലഭ്യമാണ്. 3000 രൂപയ്ക്ക് മേൽ ക്യാഷ് പർച്ചേസ് നടത്തുന്നവർക്ക് 5% അഡീഷണൽ ഡിസ്‌കൗണ്ടും ഈ കാലയളവിൽ ലഭ്യമാണ്.