ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച നൂറോളം സോളാർ വഴിവിളക്കുകൾ നോക്കുകുത്തികളായി മാറി. സോളാർ പാനലുകൾ കൃത്യസമയത്ത് അറ്റകുറ്റ പണികൾ നടത്താത്തതും ബാറ്ററികൾ ശ്രദ്ധിക്കാത്തതുമാണ് ഇതിനു കാരണം. പല സ്ഥലങ്ങളിലും സ്ഥാപിച്ച വഴിവിളക്കുകൾ റോഡിലേക്ക് ചരിഞ്ഞ് വീണു കിടക്കുന്നത് വഴിയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പലതിലെയും ബാറ്ററിയുൾപ്പെടെ നഷ്ടപ്പെട്ടിട്ടുമുണ്ട്. ചിലതിൽ കാടും പടലും കയറി പോസ്റ്റ് പോലും കാണാനില്ല. സോളാർ വഴി വിളക്കുകൾ ഉടൻ തന്നെ നന്നാക്കി ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, പുതിയ സോളാർ വഴിവിളക്കുകൾ സ്ഥാപിച്ച് കമ്മീഷൻ എടുക്കാനാണ് അധികൃതർക്ക് താത്പര്യമെന്ന ആക്ഷേപമുണ്ട്.