തലയോലപ്പറമ്പ് : കഴിഞ്ഞ രണ്ട് വർഷമായി ശമ്പളം ലഭിക്കാത്ത എച്ച്.എൻ.എൽ ജീവനക്കാർക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക, കമ്പനി കേരള സർക്കാർ ഏറ്റെടുക്കുക, ഉത്പാദനം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എച്ച്.എൻ.എൽ ഗേറ്റിന് മുന്നിൽ പ്രതിഷേധ നില്പു സമരം നടത്തി. പ്രതിഷേധ നില്പു സമരം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ ജയകാശ് സമര പ്രഖ്യാപനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ കുര്യാക്കോസ്,പി.എസ് ബാബു, ബിനു പാലക്കോട്ടിൽ, തോമസ് മാളിയേക്കൽ, ബേബിച്ചൻ പൊറുമ്പിൽ, ഷിജോ, ജോയിച്ചൻ, ജെറോം .കെ ജോർജ്, വിഷ്ണു വടകര തുടങ്ങിയവർ പ്രസംഗിച്ചു.