മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച ഏകാത്മകം മെഗാ ഇവന്റിൽ ഗിന്നസ് റെക്കാർഡ് കരസ്ഥമാക്കിയ 1738 ാം നമ്പർ ഏന്തയാർ ശാഖയിലെ വിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ.പി.ചെല്ലപ്പൻ , സെക്രട്ടറി മനോജ് തണ്ടാടിയിൽ, യൂണിയൻ കൗൺസിലർ എ.കെ.രാജപ്പൻ , എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം മജേഷ് എം.എം തുടങ്ങിയവർ പങ്കെടുത്തു. ഗുരുദേവ ക്ഷേത്ര ഉത്സവവും ചതയ ദിനാഘോഷവും ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തും.