sunitha-and-chellamma

ചങ്ങനശേരി: ജീവിതം വീണ്ടും പടുത്തുയർത്താനുള്ള ശ്രമത്തിലാണ് അരയ്ക്ക് കീഴ്‌പ്പോട്ട് തളർന്നുപോയ മുപ്പത്തുമൂന്നുകാരിയായ സുനിതയും തൊണ്ണൂറ്റിനാലുകാരിയായ വല്യമ്മ ചെല്ലമ്മയും. മൂന്ന് വർഷം മുമ്പ് ഉണ്ടായ അപകടത്തിലാണ് സുനിതയുടെ ജീവിത ചുവടുകൾ തെറ്റിയത്. ഇതോടെ സുനിതയ്ക്ക് നഷ്ടമായത് കാലുകളുടെ തളർച്ച മാത്രമല്ല കുടുംബവുമൊത്തുള്ള സന്തോഷ നിമിഷങ്ങളുമാണ്. ഇന്ന് നാലുചുവരുകൾക്കിടയിൽ വല്യമ്മയുടെ സഹായത്താലാണ് സുനിതയുടെ ജീവിതം.

പായിപ്പാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൊച്ചുപള്ളിയിൽ കൊച്ചുപറമ്പിൽ വീട്ടിലാണ് ചെല്ലമ്മയെന്ന വല്യമ്മയും സുനിതയും താമസിക്കുന്നത്. അച്ഛനേയും അമ്മയേയും നേരത്തെ നഷ്ടപ്പെട്ട സുനിതയെയും മറ്റ് രണ്ട് സഹോദരിമാരെയും വല്യമ്മയാണ് വളർത്തിയത്. സുനിതയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ആഘാതമായി 2017ലാണ് അപകടം സംഭവിച്ചത്. വസ്ത്രങ്ങൾ കഴുകുന്നതിനിടെ ആയിരം ലിറ്റർ വെള്ളം നിറച്ച ഇരുമ്പ് സ്റ്റാന്റിൽ നിന്നിരുന്ന വാട്ടർ ടാങ്ക് മറിഞ്ഞ് സുനിതയുടെ ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സുനിത. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിന്റെ തളർച്ച മാറ്റാൻ സാധിച്ചില്ല. ചികിത്സാചെലവ് ഇപ്പോൾ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. യന്ത്രവീൽചെയറുകൾ സുലഭമാണെങ്കിലും വാങ്ങാൻ മാർഗമില്ല. മികച്ച ചികിത്സ നൽകിയാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. എന്നാൽ ഇതിന് ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയ്ക്കുള്ള തുക കണ്ടെത്താൻ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.സഹായമെത്തിക്കാൻ:

ഗൂഗിൾ പേ: 9947832837.
ഫെഡറൽ ബാങ്ക്
സുനിത കെ ആർ
അക്കൗണ്ട് നമ്പർ: 17950100037867
ബ്രാഞ്ച്: കുരിശുംമൂട്, ചെത്തിപ്പുഴ
ഐഎഫ് എസ് സി : FDRL0001795.

കൈത്താങ്ങായി ശ്രീനാരായണീയർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ

സുനിതയ്ക്ക് കൈത്താങ്ങായി ശ്രീനാരായണീയർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ രംഗത്തെത്തി.

സുനിതയ്ക്ക് സഹായമെത്തിക്കാൻ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദ്യ സംഭാവന നൽകി. തുടർന്ന് ഗ്രൂപ്പിലെ അംഗങ്ങൾ സഹായവുമായി രംഗത്തെത്തി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് സമാഹരിച്ച ഒരു ലക്ഷത്തിലേറെ രൂപ ഗിരീഷ് കോനാട്ടിന്റെ നേതൃത്വത്തിൽ സുനിതയുടെ കുടുംബത്തിന് കൈമാറി. സുഭാഷ് മോഹനൻ, 1348 ാം നമ്പർ ശാഖ പ്രസിഡന്റ് അശോക് കുമാർ, ഷിബു നാലുംന്നാക്കൽ, സലീംകുമാർ വടക്കേതിൽ, അജിത്ത് മോഹനൻ, വിപിൻ കേശവൻ, ദീപുദാസ്, വൈശാഖ് തോട്ടയ്ക്കാട്, അരുൺ ചന്ദ്രൻ, വിപിൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു.