ചങ്ങനാശേരി: അഖില കേരള ചേരമർ ഹിന്ദുമഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയൻ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന അയ്യൻകാളിയുടെ ജയന്തിദിനാഘോഷം മാറ്റിവച്ചു. എല്ലാ ശാഖകളിലും ആൾക്കൂട്ടം ഒഴിവാക്കി പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടത്തും. പ്രകൃതിദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും യോഗം അനുശോചിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സി മനോജ്, സെക്രട്ടറി ഷാജി അടവിച്ചിറ, തമ്പി വാഴപ്പള്ളി, സുനിൽ വടക്കേക്കര, സി.കെ രാജപ്പൻ, ഗോപി മഞ്ചാടിക്കര എന്നിവർ പങ്കെടുത്തു.