കോട്ടയം:മണർകാട് പ്രദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ ലേയർ ബ്രീഡർ ഫാമും ഹാച്ചറി സമുച്ചയവും ഇന്ന് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ ആധുനിക ലേയർ ഹൗസിന്റെ ശിലാസ്ഥാപനവും ഹരിത ബെൽറ്റ് പച്ചത്തുരുത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഉമ്മൻ ചാണ്ടി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗം ജസിമോൾ മനോജ് തുടങ്ങിയവർ പങ്കെടുക്കും.