കോട്ടയം: മാർക്കറ്റുകളിൽ കൊവിഡ് വ്യാപനം തടയാൻ പ്രത്യേക ബോധവത്കരണ സന്ദേശം മൈക്കുകളിലൂടെ അനൗൺസ് ചെയ്ത മർച്ചന്റ് അസോസിയേഷനെ കളക്ടർ അഭിനന്ദിച്ചു. കോടിമതയിൽ വാഹനങ്ങൾ അണുനശീകരണം നടത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണത്തിന്റെ ഭാഗമായി എല്ലാ നിർദേശങ്ങളും മാർക്കറ്റിൽ നടപ്പാക്കുമെന്ന് അസോ.പ്രസിഡന്റ് ടി.ഡി.ജോസഫ്, ജനറൽ സെക്രട്ടറി എം.ജെ.ഖാദർ, വൈസ് പ്രസിഡന്റ് എ.കെ.എൻ.പണിക്കർ എന്നിവർ അറിയിച്ചു.