വടവാതൂർ: വടവാതൂർ കേന്ദ്രമായുള്ള നമ്മൾ ഒന്നാണ് എന്ന വാട്ട്ആപ്പ് കൂട്ടായ്മ 5ാം വാർഡിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മണർകാട് സബ് ഇൻസ്‌പെക്ടർ വർഗീസ് എബ്രഹാം വിതരണം നിർവഹിച്ചു. ഗ്രൂപ്പ് അഡ്മിന്മാരായ രതീഷ് വടവാതൂർ, പ്രസാദ്.ജി.നായർ, വിജയകുമാർ പ്ലാച്ചേരിയിൽ, വിനീഷ് പുത്തൻപുരക്കൽ, പ്രസന്ന കുമാർ, മീരജ്.വി.നായർ, ബിജു.കെ. പുതുവാകരോട്ടു എന്നിവർ പങ്കെടുത്തു.