flat

കോട്ടയം: ഫ്ളാറ്റിൽ അബോധാവസ്ഥയിൽ കുടുങ്ങിക്കിടന്ന വൃദ്ധയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. നാഗമ്പടം സെഞ്ചുറി ഫ്ളാറ്റിൽ അഞ്ച് ബി യിൽ താമസിക്കുന്ന സൂസൻ തോമസിനെ (72) യാണ് രക്ഷിച്ചത്. രണ്ട് ദിവസമായി ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടർന്ന് ഇന്നലെ സഹോദരന്റെ മകൻ ഡോ. തോമസ് കുര്യൻ അന്വേഷിച്ച് എത്തി. അകത്ത് നിന്ന് പൂട്ടിയ വാതിൽ സ്‌പെയർ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു.അഗ്നിരക്ഷാ സേന വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയപ്പോൾ സൂസൻ അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്ന സൂസൻ ഒന്നരവർഷമായി ഇവിടെ തനിച്ചാണ് താമസം. മക്കളെല്ലാം വിദേശത്താണ് . സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ .ടി. സലി, ഫയർ ഓഫീസർമാർ പി. വി. കൃഷ്ണരാജ്, വിവേക്, ഹാഷിം, അരുൺചന്ദ്, കെ എൻ സുരേഷ്, ബിജുകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.