നെടുംകുന്നം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്. ഇന്നലെ രാവിലെ 10ന് മണിമല റോഡിൽ നെരിയാനി പൊയ്കയ്ക്കു സമീപമായിരുന്നു അപകടം. നെടുംകുന്നത്ത് നിന്നും കറുകച്ചാലിലേക്ക് വന്ന നെടുംകുന്നം സ്വദേശിയുടെ സ്‌കൂട്ടർ എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇയാളെ നാട്ടുകാർ ചേർന്നു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.