ksrtc

തൊടുപുഴ: തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന വിവരം നഗരസഭാ അധികൃതരെ അറിയിക്കാഞ്ഞത് വിവാദമായി. ഇക്കാര്യം ചെയർപേഴ്സണെയും നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന വാർഡ് കൗൺസിലറെയും പുതിയ ഡിപ്പോ സ്ഥിതി ചെയ്യുന്ന ഭാഗത്തെ അംഗമായ വൈസ് ചെയർപേഴ്സണെയും അറിയിച്ചില്ലെന്നാണ് ആക്ഷേപം. ഡയറക്ടർ ബോർഡംഗം നിർദേശം നൽകിയിരുന്നെങ്കിലും പി.ജെ . ജോസഫ് എം.എൽ.എയെ തലേ ദിവസമാണ് ക്ഷണിച്ചത്. ഡയറക്ടർ ബോർഡംഗവും ഡിപ്പോയിലെ പ്രതിപക്ഷ യൂണിയൻ ഭാരവാഹികളും ആവശ്യപ്പെട്ടതിനു ശേഷമാണിത്. വർഷങ്ങളായി വാടക ഇല്ലാതെ നഗരസഭ വിട്ടുനൽകിയ സ്ഥലത്തു പ്രവർത്തിക്കുന്ന ഡിപ്പോ മാറ്റുമ്പോൾ അറിയിക്കാനുള്ള മര്യാദ അധികൃതർ കാട്ടിയില്ലെന്നാണ് നഗരസഭയുടെ ആക്ഷേപം.