കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലയിലെ വിവിധ യൂണിയനുകളിലെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരെ ആശയപരമായ പോരാട്ടത്തിന് ഏകോപിപ്പിക്കുന്നതിനും പുതിയ യുവാക്കളെ സേവന രംഗത്തും ശ്രീനാരായണ ധർമ പ്രചരണ രംഗത്തും സജ്ജരാകുന്നതിനുമാണ് സംസ്ഥാന യൂത്ത് മൂവ്‌മെന്റ് കൗൺസിൽ യോഗം പുനഃസംഘടന പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നടന്ന യോഗം എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റും യൂത്ത് മൂവ്‌മെന്റ് രക്ഷാധികാരിയുമായ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ സന്ദീപ് പച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ രാജേഷ് നെടുമങ്ങാട് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായി പ്രവീൺ വട്ടമലയെയും(മലനാട് യൂണിയൻ) ജില്ലാ കൺവീനറായി വിനോദ് ശിവനെയും(പീരുമേട് യൂണിയൻ) ട്രഷറർ ആയി ജോബി വാഴാട്ട്(രാജാക്കാട് യൂണിയൻ) എന്നിവരെ തെരഞ്ഞെടുത്തു. ബിനീഷ് കോട്ടൂർ, ദിപു അടിമാലി, ശരത്ത് ചന്ദ്രൻ(വൈസ് ചെയർമാൻമാർ), എൻ.ബി. സുമേഷ്, വൈശാഖ് കെ.എം, സന്തോഷ് പി.ജെ(ജോയിന്റ് കൺവീനർമാർ), ജോമോൻ കെ.എസ്, അനിൽ കനകൻ, അരുൺ കുമാർ, സുനീഷ് പീരുമേട്, രഞ്ജിത്ത് പി.കെ(എക്‌സിക്യുട്ടിവ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.