നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം അരുണോദയം ശാഖാ ടി.കെ.മാധവൻ സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ഓണച്ചെലവുകൾക്കായി കുടുംബവീടുകൾക്ക് ആയിരം രൂപ വീതം സാമ്പത്തിക സഹായം നൽകി. ശാഖാ സെക്രട്ടറി ഷാജി എ.ഡി മുതിർന്ന ശാഖാംഗം അയ്യപ്പൻ കുറുപ്പനാങ്കണ്ടത്തിന് ആദ്യ തുക നൽകി ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ശശി പി. കെ., ശാഖ മാനേജിംഗ് കമ്മിറ്റി അംഗം സുമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.