വൈക്കം : ഓൾ കേരള ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ വൈക്കം യൂണിറ്റ് നഗരസഭ നടത്തുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ കട്ടിൽ, കിടക്കകൾ, തലയിണ തുടങ്ങിയവ കൈമാറി. സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പനിൽ നിന്ന് നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ ഇവ ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് കെ.ഷഡാനനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എ. തമ്പി, സണ്ണി മാന്നംങ്കേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ശിവദാസ്, കൗൺസിലർമാരായ ആർ.സന്തോഷ്, കെ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.