sndp-school


അടിമാലി : അരനൂണ്ടിലേറെ പാരമ്പര്യവുമായി വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തി നിൽക്കുന്ന എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നു. 1965 ൽ ഹൈസ്‌കൂളിന്റെ ഭാഗമായ കെട്ടിടമായിരുന്നു ഇത്. 1985 മുതൽ 4 വർഷക്കാലം കോ ഓപ്‌റേറ്റീവ് കോളേജ് എന്ന പേരിൽ പാരലൽ കോളേജ് ഇവിടെ പ്രവർത്തിച്ചു.തുടർന്ന് 1992 ൽ വി.എച്ച്.എസ്.ഇ അനുവദിച്ചതിനെ തുടർന്ന് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ഇവിടെ പ്രവർത്തിച്ചു തുടങ്ങിയത്. ഇതിനോടകം ആയിരകണക്കിന് വിദ്യാർത്ഥികളുടെ പഴയ കാല വിദ്യാലയം മാണ് കാലപ്പഴക്കത്തെ ത്തുടർന്ന് പൊളിച്ചുമാറ്റുന്നത്. പകരം7000 ചതുരശ്ര അടിയിലുള്ള പുതിയ ഇരുനില കെട്ടിടം ഇവിടെ ഉയരും. സംസ്ഥാന സർക്കാരിന്റെ ചലഞ്ച് ഫണ്ടിനത്തിൽ ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷവും എൻ.ഡി.യോഗത്തിന്റെ 50 ലക്ഷവും ചേർത്ത് ഒരു കോടി രൂപയുടെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ കെട്ടിടമാണ് ഇനി ഇവിടെ പണിതുയുരുക.