വൈക്കം : വെള്ളപ്പൊക്കക്കെടുതിയിലും മഹാമാരിയിലും കഷ്ടപ്പെടുന്ന എസ്.എൻ.ഡി.പി യോഗം വൈക്കം നടുവിലെ 110ാം നമ്പർ ശാഖയിലെ 530 കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സോമൻ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി. സലിംകുമാർ, വൈസ് പ്രസിഡന്റ് ചെല്ലപ്പൻ, പുരുഷൻ, രസൻ, അമൃതനാഥ്, അജയചന്ദ്രൻ, രമണൻ, ചിതംബരം, മാലിനി തുടങ്ങിയവർ പങ്കെടുത്തു.