വൈക്കം: വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന എസ്.എൻ.ഡി.പി യോഗം 114ാം നമ്പർ മൂത്തേടത്ത്കാവ് ശാഖയിലെ 36 നിർദ്ധന രോഗികൾക്ക് ശാഖ ചികിത്സാസഹായം നല്കി. മഹാമാരിയുടെ ദുരിതത്തിൽ കഷ്ടപ്പെടുന്ന വിധവകൾക്ക് പെൻഷനും വിതരണം ചെയ്തു. വിതരണ പരിപാടി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി.നടേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ.രാജപ്പൻ, സെക്രട്ടറി അശോക് കുമാർ, യൂണിയൻ മെമ്പർ ബിജു കൂട്ടുങ്കൽ, പി.പി.അശോകൻ, പ്രകാശൻ, റെജിമോൻ, സാബു, വനിതാസംഘം പ്രസിഡന്റ് സുനന്ദ, സെക്രട്ടറി ജെയിമോൾ, കുടുംബയൂണിറ്റ് കൺവീനർമാരായ റെജിമോൾ, തങ്കമ്മ രാജു, ദിപ സലിം എന്നിവർ പങ്കെടുത്തു.