അടിമാലി:ആർഭാടങ്ങളില്ലാത്ത കൊവിഡ്കാലത്ത് സ്വന്തം മകളുടെ വിവാഹം നടത്തി ചെലവ് പ്രതീക്ഷിച്ച തുക പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിന് നൽകി. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം പണിക്കൻകുടി ചെങ്ങാങ്കൽ സി.കെ.പ്രസാദാണ് മകൾ കൃഷ്ണപ്രിയയുടെ വിവാഹചടങ്ങ് ലളിതമാക്കി വിദ്യാർത്ഥികൾക്ക് സഹായമെത്തിച്ചത്.പാറത്തോട് സെന്റ്‌ജോർജസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ, എൽ.പി.സ്‌ക്കൂൾ,പണിക്കൻകുടി ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂൾ, മുനിയറ ഗവ.ഹൈസ്‌ക്കൂൾ, മുള്ളരിക്കുടി ഗവ.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പത്ത് ടെലിവിഷൻ വാങ്ങി നൽകിയത്.ഡീൻ കുര്യാക്കോസ് എം.പിടെലിവഷൻ നൽകൽപരിപാടി ഉദ്ഘാടനം ചെയ്തു.ചെങ്ങാങ്കൽ സി.കെ.പ്രസാദിന്റെയും വിജി പ്രസാദിന്റെയും ഏകമകളാണ് അദ്ധ്യാപികകൂടിയായ കൃഷ്ണപ്രിയ. പണിക്കൻകുടി നിരപ്പേൽ ശശിയുടെയും, ജാനമ്മയുടെയും മകൻ ശ്യാമാണ് വരൻ.സൂര്യ ടി.വി യിലെ പ്രോഗ്രാം വിഭാഗത്തിൽ പ്രൊഡ്യൂസറാണ്.