വൈക്കം : അഖില കേരള വിശ്വകർമ്മ മഹാസഭ 272-ാം നമ്പർ വൈക്കം ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഋഷിപഞ്ചമി ആഘോഷം ലളിതമായ ചടങ്ങോടെ നടത്തി. പ്രസിഡന്റ് രാജൻ കുന്നപ്പള്ളി പതാക ഉയർത്തി. വിശ്വകർമ്മദേവ പൂജയും പ്രാർത്ഥനയും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രാഘവൻ ആചാരി മെമ്മോറിയൽ പുരസ്‌ക്കാരങ്ങൾ ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാർ വിതരണം ചെയ്തു. ഇ.കെ.പവനൻ, രമേശൻ, എൻ.കരുണാകരൻ ആചാരി,രാമചന്ദ്രൻ,ചന്ദ്രൻ കൂനത്തിൽ, മഹിളാസംഘം പ്രസിഡന്റ് സുരബാല സുകുമാരൻ, സെക്രട്ടറി മായ രമേശൻ എന്നിവർ പങ്കെടുത്തു.

വൈക്കം: അഖിലകേരള വിശ്വകർമ്മസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു. വിശ്വകർമ്മദേവപൂജ, പ്രാർത്ഥന എന്നിവയും നടത്തി. ശാഖാ പ്രസിഡന്റ് പി.ജി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മാഞ്ഞൂർ ശാഖയിലെ കുടുംബത്തിനുള്ള വിവാഹധന സഹായം യൂണിയൻ സെക്രട്ടറി എസ്.കൃഷ്ണൻ കൈമാറി. യൂണിയൻ ജോയിന്റ് സെക്രട്ടറി പ്രകാശൻ, കരുണാകരൻ ആചാരി, എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.