പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ നിർമ്മിക്കുന്ന യൂണിയൻ മന്ദിര നിർമ്മാണ നിധിയിലേക്ക് ഫണ്ട് ശേഖരണം തുടങ്ങി. യൂണിയൻ കമ്മിറ്റിയംഗം അജിത്ത്.സി.നായർ ആദ്യ സംഭാവനയായി 2 ലക്ഷം രൂപാ യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർക്ക് കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ സന്തോഷ് കുമാർ ,വി.എസ്.ശശികുമാർ എന്നിവർ പങ്കെടുത്തു.