കിടങ്ങൂർ : ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ദിനം കൊവിഡ് വ്യാപനം കാരണം സർക്കാർ നിർദ്ദേശം പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കി പിറയാർ ശാഖയിൽ നടത്തുമെന്ന് പ്രസിഡന്റ് ഗോപിനാഥ് കറുകശ്ശേരിൽ അറിയിച്ചു. ശാഖാംഗങ്ങൾക്ക് ഗുരുപൂജയിലും പ്രാർത്ഥനയിലും നിയന്ത്രണം പാലിച്ച് പങ്കെടുക്കാം. ഒരേ സമയം അഞ്ചുപേരിൽ കുടുതൽ ഹാളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രാർത്ഥന കഴിഞ്ഞ് പ്രസാദം വാങ്ങി ഉടൻ പുറത്തിറങ്ങണം. രാവിലെ 8 ന് പതാക ഉയർത്തൽ, 8.30 മുതൽ ഗുരുദേവ ഭാഗവത പാരായണം, 9.30 മുതൽ ഗുരുപൂജ, പ്രാർത്ഥന, 10.30 ന് ചതയദിന സന്ദേശം : അഡ്വ.കെ.എം.സന്തോഷ് കുമാർ. തുടർന്ന് ശാഖാ പ്രസിഡന്റ് കെ.ഗോപിനാഥൻ എൻഡോവ്‌മെന്റ് വിതരണം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് ടി.കെ.കരുണാകരൻ നന്ദി പറയും.