പാലാ : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന 2 കോടിയുടെ പനോപകരണ കിറ്റ് വിതരണത്തിന്റെ ഭാഗമായി പാലാ ഉപജില്ലയിൽ ഒരു ലക്ഷം രൂപയ്ക്കുള്ള കിറ്റിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.സി.ജോൺസൺ നിർവഹിച്ചു. സബ് ജില്ല പ്രസിഡന്റ് സണ്ണി കുര്യൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാജിമോൻ പി.വി, ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ വി, വിദ്യാഭ്യാസ ജില്ല സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു. സബ് ജില്ല സെക്രട്ടറി ജോയ്സ് ജേക്കബ് സ്വാഗതവും, ട്രഷറർ മൈക്കിൾ നന്ദിയും പറഞ്ഞു.