samskarika

ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക നിലയം നാശത്തിന്റെ വക്കിൽ. സാംസ്‌കാരിക നിലയമെന്ന നിലയിൽ കഴിഞ്ഞ വർഷം വരെ ഈ കെട്ടിടത്തിൽ പല സദ്ധസംഘടനകളുടെയും കൂട്ടായപ്രവർത്തനം നടന്നിരുന്നു. എന്നാൽ ഇപ്പോൾ മേൽക്കൂരയിലെ ഷീറ്റ് പൂർണമായും ദ്രവിച്ച് നശിച്ചതിനാൽ മഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് ഒലിച്ചിറങ്ങുകയാണ്. കൂടാതെ കാടുകൾ വളർന്നതിനാൽ ഇഴജന്തുക്കളുടെ ആവാസ സ്ഥലമായി മാറി.

കെട്ടിടത്തിന്റെ ഭിത്തികളിൽ പായലും പുല്ലും വളർന്നിറങ്ങിയ നിലയിലാണ്. അഞ്ചുവർഷം മുൻപ് പഞ്ചായത്തിൽ നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ ബി.ജി ഫെഡറേഷന്റെ ഓഫീസ് ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ഓഫീസിന്റെ പ്രവർത്തനം നിലച്ചതോടെ കെട്ടിടത്തിന്റെ ശനിദശ തുടങ്ങി. സാംസ്‌കാരിക നിലയം കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിയും ക്ലബും ഇല്ലാതായതോടെ കോമ്പൗണ്ട് പൂർണമായും കാടുകയറി.

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം

ഭിത്തികൾ വിണ്ടുകീറിയ നിലയിൽ

മഴവെള്ളം ഒലിച്ചിറങ്ങുന്നു

സാംസ്‌കാരിക നിലയം സംരക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും തുച്ഛമായ തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല

പ്രദേശവാസികൾ