കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ 'ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും' എന്ന
വിഷയത്തിൽ നടത്തിയ വെബിനാറിൽ കോഴിക്കോട് ഫറൂഖ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഷിലുജാസ് മാളികപുരയിൽ ക്ലാസെടുത്തു. അദ്ധ്യാപകരായ മിന്ന സാബു, ചിപ്പി ഫ്രാൻസിസ്, കോഓർഡിനേറ്റർ ശ്വേത സോജൻ എന്നിവർ നേതൃത്വം നൽകി.