കറുകച്ചാൽ: മാന്തുരുത്തിയിലെ സ്റ്റേഷനറി കട ഉടമയായ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കട താത്കാലികമായി അടച്ചു. നടുവേദനയെ തുടർന്ന് കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം കണ്ടെത്തിയത്. തുടർന്ന അകലക്കുന്നത്തെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ ഭർത്താവും മക്കളും അമ്മയും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 10 പേരെ കണ്ടെത്തി പരിശോധന നടത്തുമെന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.