covid

കോട്ടയം : ഇന്നലെ ലഭിച്ച 610 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 106 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 100 പേര്‍, വിദേശത്തുനിന്നെത്തിയ ഒരാള്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രണ്ടു പേര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 24 പേര്‍. ആര്‍പ്പൂക്കര-7 , തിരുവാര്‍പ്പ്, തൃക്കൊടിത്താനം (6 വീതം), കൂരോപ്പട, കുമരകം, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, ഈരാറ്റുപേട്ട (5 വീതം), അതിരമ്പുഴ, മണര്‍കാട് (നാലു വീതം) എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

73 പേര്‍ രോഗമുക്തരായി. നിലവില്‍ 1025 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2913 പേര്‍ക്ക് രോഗം ബാധിച്ചു. 1885 പേര്‍ രോഗമുക്തരായി. ആകെ 12343 പേര്‍ ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.