കുറവിലങ്ങാട് : കോഴാ അഞ്ചാം വാർഡിലെ കൊവിഡ് രോഗബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ആശ്വാസം. എന്നാൽ ആറാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇനിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ഇവർക്കായി ആയുർവേദ പ്രതിരോധമരുന്നുകളും കിറ്റുകളും നൽകുന്നതിനുള്ള ക്രമീകരണം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. രാജഹംസിന്റെ നേതൃത്വത്തിൽ തയാറായി. വാർഡ് മെമ്പർ ഷൈജു പാവുത്തിയേലിന്റെ നേതൃത്വത്തിൽ ബിജു പി.എസ്, ജിജോ വടക്കേടം, രാജു ആശാരിപറമ്പിൽ, ജോബിൻ ഈഴറേട്ട്, ഷാജി രണ്ടുമാക്കിയിൽ എന്നിവർ അടങ്ങുന്ന സംഘം ശുചീകരണം നടത്തി. തിങ്കൾ, ബുധൻ ദിവസങ്ങളിൽ താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനയുമുണ്ട്.