arrest

പാലാ: രാത്രി ബൈക്കിൽ ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ റോഡിൽ ബോധരഹിതനായി വീണുപോയയാളുടെ മൂന്നു പവന്റെ മാലയും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ . കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനിൽ ചെറുവിള വിനീഷ് (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാളുടെ സഹോദരൻ വിഷ്ണു ഉൾപ്പടെ മൂന്നു പേർ പിടിയിലായിരുന്നു. ബാങ്ക് ഒഫ് ബറോഡയുടെ തൊടുപുഴ ശാഖയിൽ അസി. മാനേജർ അന്തീനാട് ഓലിയ്ക്കൽ മനു സ്‌കറിയാ (35)യുടെ മാലയും ഫോണുമാണ് കവർന്നത്. 19ന് രാത്രി 12.30ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപമാണ് സംഭവം. വിനീഷിനെ അടിമാലിയിൽ നിന്നാണ് പാലാ എസ്.എച്ച് ഒ . അനൂപ് ജോസും സംഘവും അറസ്റ്റു ചെയ്തത്‌