കുറവിലങ്ങാട് : എം.ജി സർവകലാശാലയുടെ ബിരുദ പരീക്ഷകളിൽ ദേവമാതാ കോളജിന് അഞ്ച് ഒന്നാം റാങ്കുകൾ അടക്കം 24 റാങ്കുകൾ ലഭിച്ചു. ബി.എ ഇക്കണോമിക്‌സ്, ബി.എ ട്രിപ്പിൾ മെയിൻ, ബി.എസ്.സി ബോട്ടണി, ബി.എസ്.സി സുവോളജി, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒന്നാം റാങ്ക്. ബി.എ ഇക്കണോമിക്‌സിൽ പി. അഞ്ജു രാജ്, ബി.എ ട്രിപ്പിൾ മെയിനിൽ എം.എ പാർവതി, ബി.എസ്‌സി ബോട്ടണിയിൽ ശാന്തിനി പ്രദീപ്, ബി.എസ്‌സി സുവോളജിയിൽ കെ. ഫെയ്ബ ജിജിമോൻ, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ സ്‌നേഹ ജോയി എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. ബി.എസ്.സി ബോട്ടണിയിൽ രണ്ടാം റാങ്ക് വിദ്യ വേണുഗോപാലും, ബി.എസ്.സി ഫിസിക്‌സിൽ അഞ്ജലി തോമസും. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ എസ്.നയന മൂന്നാം റാങ്കും, ബി. അനുപമ നാലാം റാങ്കും നേടി. അലീന തങ്കച്ചനും ജിബി മാത്യുവും അഞ്ചാം റാങ്കുകാരാണ്. മെർലിൻ ഡാലി ഷാജി ആറാം റാങ്കും ജിസ്‌ന ടി. ബെന്നി എട്ടാം റാങ്കും നേടി. ബി.എ ട്രിപ്പിൾ മെയിൻ മൂന്നാം റാങ്ക് എയ്ഞ്ചൽ മരിയ ഡൊമിനിക്കും, അന്ന സാജു അഞ്ചാം റാങ്കും അനുപ്രിയ ബാബു എട്ടാം റാങ്കും നേടി. ബി.എസ്‌സി സുവോളജിയിൽ ആതിര രാജീവ് ആറാം റാങ്കും ബി.എസ്.സി കെമിസ്ട്രിയിൽ അൻസു എലിസബത്ത് തങ്കച്ചൻ അഞ്ചാം റാങ്കും, ബി.എസ്.സി ഫിസിക്‌സിൽ ശില്പ ബേബി ഏഴാം റാങ്കും നേടി. ബി.എസ്.സി മാത്തമാറ്റിക്‌സിൽ ഏഴാം റാങ്കിന് എസ്. ശ്രീലക്ഷ്മിയും എട്ടാം റാങ്കിന്, ആർ. ദർശനയും ഒൻപതാം റാങ്കിന് അശ്വതി രാമചന്ദ്രനും അർഹരായി. സ്വാശ്രയവിഭാഗത്തിലുള്ള ബി.കോം മോഡൽ വൺ കോ-ഓപ്പറേഷനിൽ ആറാം റാങ്ക് പി.കെ അൻസുമോളും, ബി.എ മലയാളത്തിൽ ട്രീസ ജോജൻ പത്താം റാങ്കും നേടി. റാങ്കുകൾക്കൊപ്പം വിവിധ വിഷയങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ എ പ്ലസ് നേടി.