oc

അയ്മനം : പ്രളയദുരിതർക്കായുള്ള കെ.പി.സി.സിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയിസ് യൂണിയൻ അയ്മനം ഒളശ്ശ നങ്ങേരി തറയിൽ കുഞ്ഞുമോൾ വിനോദിന് വീട് നിർമ്മിച്ച് നല്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താക്കോൽദാനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ,യൂണിയൻ ജനറൽ സെക്രട്ടറി ആഷിഖ് എം.എം കമാൽ, കുഞ്ഞ് ഇല്ലംപള്ളി, യൂണിയൻ വൈസ് പ്രസിഡന്റുമാരായ സന്ധ്യ ജി കുറുപ്പ് ,ഷാനവാസ് കെ , സെറ്റോ ജില്ലാ കൺവീനർ കാമരാജ് കെ , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ,കോൺഗ്രസ് മണ്ഡഡലം പ്രസിഡന്റ് കെ.പി.ജെയ്മോൻ , എം.പി.ദേവപ്രസാദ് , ബീന ബിനു , ആരോമൽ കെ.നാഥ് തുടങ്ങിയവർ സംബന്ധിച്ചു .