meals
പാഴ്‌സൽ ഊണ്


അടിമാലി: കൊവിഡിന്റെ കാലത്ത് അടിമാലി ജനമൈത്രി പൊലീസ് കാന്റീനിൽ നിന്നും ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്തു കൊണ്ട് ശ്രദ്ധേയമായി .അത്തം മുതൽ 10 ദിവസം ക്കാലം ഊണിന് 30 രൂപ നിരക്കിലാണ് നൽകുന്നത്. കൊവിഡ് വ്യാപനത്തെ പശ്ഛാത്തലത്തിൽ കാന്റീനിൽ നിന്നും പാഴ്‌സലായി മാത്രമാണ് ഭക്ഷണ വിതരണം നടത്തുക. 45 രൂപ നിരക്കിൽ ഊണ് വിതരണം ചെയ്തിരുന്നതാണ് ഇപ്പോൾ 30 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.കൂടാതെ 20 രൂപ കൂടി നൽകിയാൽ മീൻ കറിയും ലഭിക്കും. കഴിഞ്ഞ 6 വർഷമായി അടിമാലിയിൽ പ്രവർത്തിച്ചു വരുന്ന പൊലീസ് കാന്റീൻ കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുകയും ലഭിക്കുന്ന ലാഭത്തിൽ നിന്ന് 32 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങൾ ഇതിനൊടകം നടത്തിയതായി കാന്റീൻ ചുമതലക്കാരായ എസ്.ഐ മാരായ സി.ആർ സന്തോഷ്, കെ. ഡി. മണിയൻ എന്നിവർ പറഞ്ഞു.