ഐങ്കൊമ്പ് : അംബികാ വിദ്യാഭവൻ സ്‌കൂളിന്റെയും ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ വിദ്യാനികേതന്റെ സഹകരണത്തോടെ പുതിയ വിദ്യാഭ്യാസനയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയവെബിനാർ കാസർകോട് കേന്ദ്ര സർവകലാശാല മുൻ പ്രോ - വൈസ് ചാൻസലർ ഡോ.കെ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ.ജെ.പ്രമീളാദേവി, അംബികാ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ.എൻ.കെ.മഹാദേവൻ, ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി രക്ഷാധികാരി ബി.വിനയകുമാർ തുടങ്ങിയവർ സംസാരിച്ചു.