പാലാ : മീനച്ചിൽ ഗവ.എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള സഹകരണ ഓണചന്ത പ്രവർത്തനമാരംഭിച്ചു. ഗവ.എംപ്ലോയീസ് സഹകരണസംഘം ഓഫീസ് അങ്കണ
ത്തിൽ പ്രവർത്തിക്കുന്ന ചന്തയുടെ ഉദ്ഘാടനം അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും
സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി.എൻ.വാസവൻ എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റി അംഗം ജെ.അശോക് കുമാറിന് കിറ്റ് നല്കി നിർവഹിച്ചു. ജോയിന്റ് രജിസ്ട്രാർ പ്രദീപ് കുമാർ,
എ.ആർ.ജനറൽ ഡാർലിംഗ് ചെറിയാൻ, കെ.എസ്.ടി.എ.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാജ്കുമാർ, കെ.എം.സി.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.വിശ്വം, കെ.ജി.ഒ.എ മീനച്ചിൽ ഏരിയ സെക്രട്ടറി, ഷാനവാസ് എന്നിവർ സംസാരിച്ചു. 27 വരെ ചന്ത പ്രവർത്തിക്കും.