പാലാ : കട ഉദ്ഘാടനം കാണാൻ പോയ കൗൺസിലർ ഉദ്ഘാടകയായി, സ്വർണമാല സമ്മാനവും!
പാലാ നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ ജിജി ജോണിക്കാണ് ഈ ഇരട്ടി നേട്ടം സ്വന്തമായത്. ഇന്നലെ പാലായിലെ ഒരു കട ഉദ്ഘാടനച്ചടങ്ങ് കാണാനെത്തിയതായിരുന്നൂ ജിജി ജോണി. അവിടെ കൂടിയിരുന്ന ജനങ്ങളിൽ നിന്ന് ഒരാളെ നറുക്കിട്ടെടുത്ത് അയാളെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കുമെന്നായിരുന്നു കടയുടമകളുടെ തീരുമാനം. ഒപ്പം ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ആളിന് ഒരു സ്വർണമാല നൽകുമെന്ന വാഗ്ദാനവും നൽകി. കടയുദ്ഘാടനം കാണാൻ പോയ ജിജി ജോണിയും സുഹൃത്തുക്കളും കൂപ്പണിൽ പേരെഴുതിയിട്ടു. നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് ആണ് നറുക്കെടുത്തത്. നറുക്ക് വീണത് ജിജി ജോണിക്കും!