കാഞ്ഞിരപ്പള്ളി : കണ്ടെയ്ൻമെന്റ് സോണിൽ വേറിട്ട ഭക്ഷണ കിറ്റുമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷെമീറും കൂട്ടരും. 11ാം വാർഡ് പൂതക്കുഴി സർവീസ് സ്റ്റേഷന് സമീപത്തെ കുടുംബങ്ങൾക്ക് പാൽ, കോഴി ഇറച്ചി , മുട്ട എന്നിവയാണ് വിതരണം ചെയ്തത്. കൊവിഡിനെ പ്രതിരോധിക്കാൻ പോഷകാഹാരങ്ങൾക്ക് കഴിയുമെന്നതിനാലാണ് വേറിട്ട കിറ്റ് വിതരണം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. 17 പേർ കൊവിഡ് പോസിറ്റീവായ ഈ മേഖല 12 ദിവസമായി കണ്ടെയ്ൻമെന്റിലാണ്. കൊവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നിയന്ത്രണങ്ങളാണ് ആരോഗ്യവകുപ്പും പൊലീസും തദ്ദേശവകുപ്പും ചേർന്ന് ഏർപ്പെടുത്തിയത്. അഡ്വ.പി.എ.ഷെമീർ ഗ്രാമപഞ്ചായത്തംഗം നുബിൻ അൻഫലിന് ഭക്ഷണക്കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മൈനോറിറ്റി സെൽ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് സജാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജി, ഫൈസൽ.എം.കാസിം, അഫ്‌സൽ കളരിക്കൽ, ഫസിലി കോട്ട വാതുക്കൽ, നയാഫ് ഫൈസൽ, കെ.എസ്.നാസർ, ഇ.എസ്.സജി, അഷ്‌കർ നസീർ, അബ്ദുൾ സമദ്, വോളന്റിയർമാരായ അഷ്‌കർ നസീർ, ടി.ഐ. മനാഫ്, റിഷാദ് റഷീദ് എന്നിവർ നേതൃത്വം നൽകി.