കുറിച്ചി : പാവപ്പെട്ടവന്റെ ഓണക്കിറ്റിൽ കൈയിട്ടുവാരിയ അധഃപതിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. കുറിച്ചി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിൽ മുന്നേറ്റം നടത്തിയ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. പ്രവാസികൾ വന്നപ്പോൾ വേണ്ട ക്രമീകരണങ്ങൾ നടത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ജോമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് കമ്മറ്റിയംഗം നൈനാൻ തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് അജോ പോത്തൻ, സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് കലാവടക്കൻ എന്നിവർ പങ്കെടുത്തു.