ചങ്ങനാശേരി : കലാകാര പെൻഷൻ വർദ്ധിപ്പിക്കണമെന്നും , സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും കലാകാരസഭ ആവശ്യപ്പെട്ടു. ബബിൽ പെരുന്ന അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ദിലീപ് നായർ, മുഹമ്മദ് ബഷീർ, ആർട്ടിസ്റ്റ് നവീൻ തോമസ്, സുജാത വർമ്മ എന്നിവർ പങ്കെടുത്തു.