ചങ്ങനാശേരി: അയ്യൻകാളി ജന്മദിനം സംസ്ഥാന കമ്മറ്റിയുടെയും യൂണിയൻ കമ്മറ്റിയുടെയും ശാഖാകമ്മറ്റികളുടെയും നേതൃത്വത്തിൽ ആഘോഷിക്കാൻ എ.കെ.സി.എച്ച്.എം.എസ് തീരുമാനിച്ചു.
28ന് രാവിലെ ഒൻപതിന് ഭാരവാഹികൾ ശാഖ മന്ദിരങ്ങളിൽ പതാക ഉയർത്തും. തുടർന്ന് അയ്യാൻകാളിയുടെ ഛായാ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടക്കും. സംസ്ഥാന കമ്മറ്റി ഓഫീസിൽ സംസ്ഥാന ഭാരവാഹികൾ മാത്രം പങ്കെടുക്കുന്ന ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജന്മദിനാഘോഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആർ രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ചാർജ് വഹിക്കുന്ന വി.റ്റി രഘു സന്ദേശം നൽകും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരിപാടികൾ നടക്കുക. സംസ്ഥാന കമ്മറ്റിയോഗത്തിൽ മഹാസഭ പ്രസിഡന്റ് അഡ്വ.വി.ആർ രഘു അദ്ധ്യക്ഷത വഹിച്ചു. വി.റ്റി രഘു, പി.കെ ബാബുരാജ്, എ.കെ ലാലു, സുനിൽ റ്റി.രാജ്, മോഹനൻ ഈട്ടിക്കൽ, ശശികുമാർ വാരാപ്പുഴ, പി.ഡി ദിലീപൻ, പി.റ്റി ബാബു, കെ.കെ രാജു, വിനോദ് തിരുവല്ല, വിനീഷ് ചേരമൻ, സജിമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.