ചങ്ങനാശേരി : തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ മുക്കാട്ടുപടി ആരമല റോഡരികിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ഞിലിവേലിക്കുളത്തിന്റെ നവീകരിച്ച ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മാടപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ രാജു അദ്ധ്യക്ഷത വഹിക്കും. കാലങ്ങളായി വേണ്ടത്ര സംരക്ഷണം ഇല്ലാതെ മണ്ണും ചെളിയും അടിഞ്ഞ്കൂടിയും മാലിന്യം നിക്ഷേപിച്ചും നാശത്തിന്റെ വക്കിലായിരുന്നു കുളം. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ മുടക്കിയാണ് നവീകരണം പൂർത്തിയായത്. സുഭിക്ഷകേരളം പദ്ധതിയിലുൾപെടുത്തി കുളത്തിൽ മത്സ്യ കൃഷിയ്ക്കും തുടക്കമാകും.