കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ വട്ടകപ്പാറ, പിച്ചകപ്പള്ളിമേട് പ്രദേശത്തെ കുടുവെള്ളക്ഷാമത്തിന് പരിഹാരമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 4 ന് നടക്കും. 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 200ൽപ്പരം കുടുംബങ്ങൾക്ക് പ്രയോജനമാകും. പടപ്പാടി തോട്ടിൽ 26-ാം മൈൽ ഭാഗത്ത് കിണർനിർമ്മിച്ച് വട്ടകപ്പാറമലയിൽ ടാങ്കും സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്തൃസമിതിക്കാണ് നിർവഹണ ചുമതല.