വൈക്കം : എസ്.എൻ.ഡി.പി യോഗം 678 ാം നമ്പർ പള്ളിപ്രത്തുശേരി ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ശാഖയിലെ നിർദ്ധന കുടുംബങ്ങൾക്ക് അരിവിതരണവും ചികിത്സാ സഹായങ്ങളും വൈക്കം യൂണിയൻ നൽകിയ വിധവ പെൻഷനും വിതരണം ചെയ്തു. മികച്ച വിജയം നേടിയ സന്തു സുനിലിനും ഗൗതം രാജിനും ഉപഹാരങ്ങൾ നൽകി. പ്രസിഡന്റ് കെ.പി.സാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ലത, സുന്ദരേശൻ, സജീവ് വാസുദേവൻ, ബി.ബിനോയ്, ടി.എസ്.സാംജി എന്നിവർ പങ്കെടുത്തു.