കോട്ടയം : ജില്ലയുടെ ഏറ്റവും കൂടുതൽ പ്രളയദുരിതം അനുഭവിക്കുന്ന ഭാഗമായ മീനച്ചിലാറിന്റെ തീരത്തുള്ള കൊശമറ്റം പ്രദേശത്ത് സെന്റീനീയൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പോഷകാഹാര സാധനങ്ങളും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്‌തു. 130 ലധികം കുടുംബങ്ങൾക്ക് കൊശമറ്റം ഭഗത്സിംങ് ക്ലബുമായി സഹകരിച്ചാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തത്. ക്ലബ് ഗവർണർ ഡോ.സി.പി ജയകുമാർ ഉദ്ഘാടനം ചെയ്‌തു. റിലീഫ് കോ- ഓർഡിനേറ്റർ രതീഷ് ജെ.ബാബു, സോൺ ചെയർപേഴ്‌സൺ സി.പി ജയൻ, അഡ്വ.ഹരിഛന്ദ്രൻ, ഡിസ്ട്രിക്‌ട് ഗവർണർ പി.സി ചാക്കോ, ക്ലബ് പ്രസിഡൻ്റ് സണ്ണി തോമസ്, ക്ലബ് രക്ഷാധികാരി എം.എൻ സുധാകരൻ എന്നിവർ പ്രസംഗിച്ചു.