ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികൾക്ക് ഭക്ഷണ സാധനങ്ങളുടെ കൂടെ കൈമാറിയ മദ്യവും ലഹരി വസ്തുക്കളും പിടികൂടി. പഞ്ചായത്ത് സെക്രട്ടറി ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നല്കി. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് പതിവായി ചിലർ ഭക്ഷണം നൽകിയിരുന്നു. ഇതിൽ സംശയം തോന്നിയ സെക്രട്ടറി ഭക്ഷണപ്പൊതി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. രണ്ട് കുപ്പി വിദേശമദ്യവും സിഗരറ്റ് പായ്ക്കറ്റുകളും പുകയില ഉല്പന്നങ്ങളുമാണ് പൊതിയിലുണ്ടായിരുന്നത്.