കട്ടപ്പന: കട്ടപ്പനഇരട്ടയാർ റോഡിൽ കാർ മറിഞ്ഞ് അഞ്ച് പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ എലൈറ്റ് പടിയിലാണ് അപകടം. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനഇരട്ടയാർ റോഡ് നവീകരണത്തിനുശേഷം അപകടം പതിവാണ്. കഴിഞ്ഞദിവസം നത്തുകല്ലിനുസമീപം കാർ അപകടത്തിൽ പെട്ടിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.