ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം കങ്ങഴ ശാഖയുടെ മുൻ പ്രസിഡന്റ് കങ്ങഴ ശാന്തിഭവനിൽ പരേതനായ കെ.എസ്. വിശ്വനാഥന്റെ ഭാര്യയും ചങ്ങനാശേരി യൂണിയൻ വനിതാസംഘം മുൻ പ്രസിഡന്റുമായ വി.കെ.നളിനമ്മ (82, കങ്ങഴ ദേവസ്വം ബോർഡ് സ്‌കൂൾ റിട്ട.പ്രധാന അദ്ധ്യാപിക ) നിര്യാതയായി. സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടത്തി. പുതുപ്പള്ളി വടക്കേടത്ത് കുടുംബാംഗമാണ്. യൂണിയൻ കൗൺസിലർ, വനിതാസംഘം കേന്ദ്രസമിതി അംഗം, ഗുരുധർമ്മ പ്രചാരക, ശാഖയിലെ വനിതാ സംഘം സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ആശ അജയ്, അജിത്ത് വി.പണിക്കർ, അസീം വി. പണിക്കർ (കൊച്ചുമോൻ, എസ്. എൻ. എസ്. ഇ. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗവും). മരുമക്കൾ: അജയ് കുമാർ, സജിത അജിത്ത്, ലത അസീം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് മകൾ ആശ അജയ്‌യുടെ വസതിയിൽ.